Skip to main content

ഒഴിവാക്കാനാവാത്ത സപ്ലിമെൻറ്റ്സ്

ഏതാണ്ട് അമ്പതു വർഷം മുൻപ് ആഹാരത്തിൽനിന്നും നമ്മുക്ക് ലഭിച്ചുകൊണ്ടിരുന്ന പോഷകങ്ങൾ അതേ ആഹാരസാധനങ്ങളിൽനിന്നും അതേയളവിൽ ഇപ്പോൾ ലഭിക്കുന്നില്ലായെന്നത് പരക്കെ അംഗീകരിക്കപ്പെട്ടതും ഈ മേഖലയിൽ നടത്തിയ പല ആധികാരിക പഠനങ്ങളും അസന്നിഗ്ദ്ധമായി വെളിവാക്കുകയും ചെയ്‌ത വസ്തുതയാണ്. ഇപ്പോളത്തെ മുതിർന്ന തലമുറ ഈ സത്യം ഒരു ദിവസം ഒരു തവണയെങ്കിലും വലിയ നഷ്ടബോധത്തോടുകൂടി ഓർക്കുകയും ഇളം തലമുറയെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അരിയായാലും ഗോതമ്പായാലും പച്ചക്കറികളായാലും പഴവർഗ്ഗങ്ങളായാലും ഇതൊരു വസ്തുതയാണെന്നു പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നിനും പണ്ടുണ്ടായിരുന്ന രുചി ഇപ്പോൾ അനുഭവവേദ്യമാകുന്നില്ല; ഒന്നിൽനിന്നും പണ്ട് ലഭിച്ചുകൊണ്ടിരുന്ന പോഷകഗുണങ്ങൾ ഇപ്പോൾ ലഭിക്കുന്നില്ല. രാസവളങ്ങളുടെ അമിതമായ ഉപയോഗവും തന്മൂലം കൃഷിസ്ഥലങ്ങളിലെ മണ്ണിൻറ്റെ ഘടനയിലുണ്ടായ മാറ്റങ്ങളും വിളകളുടെ പോഷകമൂല്യത്തിൽ വന്ന ഇടിവിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

ജീവിതശൈലിയിൽ വന്ന മാറ്റങ്ങളോടൊപ്പം പോഷകാഹാരക്കുറവും ഈ തലമുറയെ അലട്ടുന്ന പല രോഗങ്ങൾക്കും കാരണമാകുന്നു. പണത്തിനു പണ്ടത്തെപ്പോലെ ദൗർലഭ്യമില്ലാത്തതുമൂലം ദാരിദ്ര്യം അഥവാ പട്ടിണി മൂലമുള്ള പോഷകാഹാരക്കുറവ് ഇപ്പോൾ  ഒരു പ്രശ്നമല്ലായെങ്കിലും നല്ലവണ്ണം ആഹാരം കഴിച്ചിട്ടും ആവശ്യമായ പോഷകഗുണങ്ങൾ ലഭിക്കുന്നില്ലായെന്നത് ഒരു പ്രശ്നംതന്നെയാണ്. നല്ല ജീവിതനിലവാരം പുലർത്തുന്ന പലരും നല്ല രീതിയിൽ ആഹാരം കഴിക്കുന്നുവെന്നും അതിനാൽത്തന്നെ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാവില്ലായെന്നുമുള്ള  ധാരണയിൽ ജീവിതം സന്തോഷകരമായി നയിക്കുമ്പോളാണ് പൊടുന്നനെ അസുഖങ്ങൾ ക്ഷണിക്കാത്ത അതിഥികളായി കടന്നുവരുന്നത്. അപ്പോൾ മാത്രമാണ് നമ്മുക്കാവശ്യമായിരുന്ന പോഷകങ്ങളും ജീവകങ്ങളും നമ്മൾ കഴിച്ചുകൊണ്ടിരുന്ന ആഹാരത്തിൽനിന്നും ലഭിച്ചിരുന്നില്ലായെന്ന ദുഃഖസത്യം നാം തിരിച്ചറിയുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ (61%) ആളുകൾ  അകാലത്തിൽ മരണമടയുന്നതിനു കാരണം ജീവിതശൈലീരോഗങ്ങളാണെന്നു പഠനങ്ങൾ വെളിവാക്കുന്നു. 17 ലക്ഷം പുതിയ ക്യാൻസർ കേസുകൾ പ്രതിവർഷം ഉണ്ടാവുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. അന്തരീക്ഷമലിനീകരണവും മദ്യം പുകയില എന്നിവയുടെ ഉപയോഗവും ഭക്ഷണരീതിയിൽ വന്ന മാറ്റങ്ങളും ക്യാൻസർ രോഗം വർദ്ധിക്കുവാൻ ഇടയാക്കുന്നുവെന്നും പഠനങ്ങൾ വെളിവാക്കുന്നു. 27 ലക്ഷം ആളുകൾ ഹൃദ്രോഗങ്ങൾമൂലം ഓരോ വർഷവും മരണപ്പെടുന്നു. അകാലമരണങ്ങളിൽ 30% അന്തരീക്ഷ മലിനീകരണം മൂലമാണെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു (റിപ്പോർട്ട് വായിക്കുക).

മനുഷ്യ ശരീരത്തിൻറ്റെ സുഗമമായ പ്രവർത്തനത്തിന് 13 വിവിധ ജീവകങ്ങളും (Vitamins) മറ്റു ധാതുക്കളും (Minerals) ദിനംപ്രതി ആവശ്യമാണെന്നുള്ള ശാസ്ത്രസത്യം നാം താഴ്ന്ന ക്‌ളാസ്സുകളിൽത്തന്നെ പഠിച്ചതാണ്. എന്നാൽ മേൽപ്പറഞ്ഞ കാരണങ്ങളാൽ ഈ ജീവകങ്ങളും ധാതുക്കളും ആഹാരത്തിൽനിന്നുമാത്രമായി നമ്മുക്ക് ലഭ്യമാകുന്നില്ല. രോഗമുക്തമായ ജീവിതം ആഗ്രഹിക്കുന്നവർ ആഹാരത്തോടൊപ്പം ഡയറ്ററി സപ്പ്ളിമെൻറ്റ്സും കഴിക്കുന്നത് ഇപ്പോഴത്തെ രീതിയായി മാറിക്കഴിഞ്ഞിരിക്കുന്നു. 



പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനോടൊപ്പം യുവത്വം നിലനിർത്താനും ഭക്ഷണ സപ്ലിമെൻറ്റ്സ് ധാരാളമായി ഉപയോഗിക്കപ്പെടുന്നു. ഒരു ഗുണവുമില്ലാത്ത കുറേ അരിയും ഗോതമ്പും ഒക്കെ വലിച്ചുവാരിതിന്ന് വയറുചാടി നിത്യരോഗികളായി മാറുന്നതിനു പകരം പലരും ആഹാരത്തിൻറ്റെ അളവ് കുറച്ചുകൊണ്ട് ആവശ്യമായ പോഷകങ്ങളും വൈറ്റമിനുകളും സപ്ലിമെൻറ്റ്സിൽകൂടി നേടുന്നതിനുള്ള ബുദ്ധിപൂർവ്വമായ മാറ്റങ്ങൾ ജീവിതശൈലിയിൽ വരുത്തിയിരിക്കുന്നു.

താരതമ്യേന വലിയ വരുമാനമുള്ള സിനിമാതാരങ്ങൾക്കും ക്രിക്കറ്റ് താരങ്ങൾക്കുമൊക്കെ മാത്രമേ ഡയറ്ററി സപ്പ്ളിമെൻറ്റ്സ് വാങ്ങിയുപയോഗിക്കാൻ കഴിയുകയുള്ളൂവെന്ന ഒരു ധാരണ പരക്കെയുണ്ട്. ഇത് ഒരു തെറ്റിദ്ധാരണയാണെന്നു പറയേണ്ടതില്ലല്ലോ! വെൽനെസ്സ് (Wellness) വ്യവസായം അഭിവൃദ്ധിപ്രാപിച്ചിരിക്കുന്ന ഇക്കാലഘട്ടത്തിൽ കമ്പോളത്തിൽ നിന്നും നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതോടൊപ്പം ന്യായമായ വിലയിൽ ഡയറ്ററി സപ്പ്ളിമെൻറ്റ്സ് വാങ്ങുവാനുള്ള അവസ്സരവും ഉപഭോക്താവിന് ലഭിച്ചിരിക്കുന്നു. ഡയറ്ററി സപ്പ്ളിമെൻറ്റ്സ് ഗുളിക/ക്യാപ്സ്യൂൾ രൂപത്തിലും പൌഡർ രൂപത്തിലും ഉൽപ്പാദിപ്പിക്കുന്ന ധാരാളം കമ്പനികൾ നമ്മുടെ നാട്ടിൽ വർഷങ്ങളായി രൂപപ്പെട്ടിട്ടുണ്ട്. അവയിൽ പലതും നല്ല നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിൽ നേരിട്ടെത്തിക്കുന്നതിൽ ബദ്ധശ്രദ്ധരാണ്.


വെസ്റ്റീജ് ഉൽപ്പന്നങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ 

വെസ്റ്റീജ് (Vestige) എന്ന കമ്പനി 2004 മുതൽ ഈ മേഖലയിൽ  പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രമുഖ കമ്പനിയാണ്. 2017, 2018, 2019 വർഷങ്ങളിൽ തുടർച്ചയായി ഇന്ത്യയിലെ ഏറ്റവും മികച്ച ന്യൂട്രാസ്യുട്ടിക്കൽസ് കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ട വെസ്റ്റീജിൻറ്റെ ചില സപ്ലിമെൻറ്റ്സിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാൻ ശ്രമിക്കാം.










Flax Oil  Krill Oil  Hair, Skin & Nail  Fiber  Protein  Prebiotics & Probiotics









Comments