Skip to main content

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടാവുന്ന ബിസിനസ്സ് സംരംഭങ്ങൾ



കോവിഡ്-19 മഹാമാരി വലിയ നഷ്ടങ്ങൾ നമ്മുടെയെല്ലാം ജീവിതത്തിലുണ്ടാക്കിയിട്ടുണ്ട്! പലർക്കും ജോലി നഷ്‌ടമായി. പലർക്കും ജോലിയുണ്ടെങ്കിലും ശമ്പളം കിട്ടുന്നില്ല. തൊഴിൽദാതാക്കൾക്കും നഷ്ടങ്ങളുടെ കണക്കു മാത്രമേ പറയുവാനുള്ളൂ. അതുകൊണ്ട് ജോലിയുള്ളവർതന്നെ എപ്പോൾ വേണമെങ്കിലും ജോലി നഷ്ടപ്പെടാം എന്ന തിരിച്ചറിവിൽ ഭീതിയുടെ നിഴലിൽ ജീവിതം കഴിച്ചുകൂട്ടുന്നു.

ഒരു ജോലി നഷ്ട്ടപ്പെട്ടതുകൊണ്ടോ ജോലി ചെയ്ത കമ്പനി പൂട്ടിപ്പോയതുകൊണ്ടോ സ്വന്തം സ്ഥാപനമോ ബിസിനസ്സോ നഷ്ടത്തിൽ കലാശിച്ചതുകൊണ്ടോ കടക്കെണിയിലായതുകൊണ്ടോ എല്ലാം അവസാനിച്ചുവെന്നും ഇനിയൊരിക്കലും സമ്പൽസമൃദ്ധമായ നാളുകൾ ഉണ്ടാവില്ലായെന്നും നമ്മൾ ഇതേവരെ കണ്ട സ്വപ്നങ്ങളും പ്രതീക്ഷകളുമൊന്നും ഒരിക്കലും സാക്ഷാൽക്കരിക്കപ്പെടില്ലായെന്നും ചിന്തിച്ചു പലരും നിരാശയുടെ പടുകുഴിയിലാണ്ടുകഴിഞ്ഞു. പക്ഷെ, അങ്ങിനെയുള്ള ചിന്തകളൊക്കെ അസ്ഥാനത്താണ്. ശരിയാണ്, പ്രശ്നങ്ങളുണ്ടെന്നുള്ളത് ഒരു യാഥാർഥ്യംതന്നെയാണ്. എന്നാൽ, അവയെയൊക്കെ തരണം ചെയ്ത് ജീവിതനൗക മുൻപോട്ടു തുഴയുകതന്നെവേണം. യാഥാർഥ്യബോധമുള്ളവരുടെയും ഉത്തരവാദിത്തബോധമുള്ളവരുടെയും പക്കൽനിന്നും അങ്ങിനെയുള്ള ഒരു സമീപനമാണ് തന്നിൽ വിശ്വാസമർപ്പിച്ചിരിക്കുന്ന മക്കളും കുടുബാംഗങ്ങളും ഉറ്റവരും പ്രതീക്ഷിക്കുന്നത്.

ഒരു തൊഴിലാളിയായി അഥവാ ഉദ്യോഗസ്ഥനായി അതുമല്ലെങ്കിൽ സ്വയം സംരംഭകനായി ജീവിച്ച്‌ നമ്മൾ കണ്ട സ്വപ്നങ്ങളൊക്കെ യാഥാർഥ്യമാക്കാമെന്നുള്ള വ്യാമോഹം ഇവിടെവെച്ചവസാനിപ്പിച്ച് നിലവിലുള്ള സാഹചര്യങ്ങളെക്കുറിച്ചു കുറേക്കൂടി പ്രസക്തമായ ഒരു പഠനം നടത്തി ഭാവിപരിപാടികൾ ആവിഷ്‌ക്കരിക്കുയാണ് ഈ സമയത്തു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം.


ESBI
സിദ്ധാന്തം

 “Rich Dad Poor Dad” എന്ന പ്രശസ്ത പുസ്തകം രചിച്ച റോബർട്ട് കിയോസാക്കി ആവിഷ്‌ക്കരിച്ച ഒരു ക്യാഷ്ഫ്ലോ ക്വാഡ്രൻറ്റ് അഥവാ ESBI എന്ന ആശയം കാലികപ്രസക്തമാണ്. അദ്ദേഹത്തിൻറ്റെ സിദ്ധാന്തമനുസരിച്ചു ഓരോ മനുഷ്യനും താഴെ വിവരിക്കുന്ന നാലു വിഭാഗങ്ങളിൽ ഏതിലെങ്കിലും ഉൾപ്പെടും.

1.       E – തൊഴിലാളി/ഉദ്യോഗസ്ഥൻ

2.       S – സ്വയം തൊഴിൽദാതാവ്/സംരംഭകൻ

3.       B – ബിസിനസ്സ്മാൻ

4.       I – നിക്ഷേപകൻ


 

ഇടതുവശത്തുള്ള E-S വിഭാഗങ്ങൾ സജീവ വരുമാനമുള്ളവരും വലതുവശത്തുള്ള B-I വിഭാഗങ്ങൾ നിഷ്ക്രിയ വരുമാനമുള്ളവരുമായി കണക്കാക്കുന്നു.

ജനസംഖ്യയിൽ 90% ശതമാനവും സജീവ വരുമാനക്കാരിൽ ഉൾപ്പെടുമ്പോൾ 10% മാത്രമേ നിഷ്ക്രിയവരുമാനക്കാരെന്ന വിഭാഗത്തിൽ പെടുന്നുള്ളൂ. എന്നാൽ സമ്പത്തിൻറ്റെ 10% മാത്രമേ സജീവ വരുമാനക്കാരുടെ പക്കലുള്ളൂ. സമ്പത്തിൻറ്റെ ബാക്കി 90% നിഷ്ക്രിയവരുമാനക്കാരുടെ കൈവശമാണ്.

ജനസംഖ്യയിൽ 90% ആളുകളും ഒരു റിസ്കും എടുക്കാൻ തയ്യാറാകാതെ ഉദ്യോഗസ്ഥരോ തൊഴിലാളികളോ സ്വയം സംരംഭകരോ ആയി കഴിഞ്ഞുകൂടാൻ താല്പര്യപ്പെടുന്നതാണ് സമ്പത്തിൻറ്റെ ഇത്തരത്തിലുള്ള വിഭജനം ഉണ്ടാകുവാൻ ഇടയാക്കിയത്.

സജീവവരുമാനക്കാരുടെ വരുമാനം അവർ ജോലി നിർത്തുമ്പോൾ നിൽക്കുന്നു. എന്നാൽ നിഷ്ക്രിയ വരുമാനക്കാരുടെ വരുമാനം അവർ ഉറങ്ങുമ്പോൾപ്പോലും കൂടിക്കൊണ്ടിരിക്കുന്നു. കാരണം അവരുടെ അഭാവത്തിലും അവരുടെ പദ്ധതികൾ സജീവമായി പ്രവർത്തിക്കുന്നു, വരുമാനം കുന്നുകൂടുന്നു.

അതുകൊണ്ട് എത്രയും പെട്ടെന്ന് സജീവ വരുമാനക്കാർ നിഷ്ക്രിയ വരുമാനക്കാരായി മാറണമെന്നുള്ളതാണ് മഹാമാരി നമ്മളെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം. ഓർക്കുക, ഈ മഹാമാരിക്കാലത്തു ഏറ്റവും പ്രയാസം നേരിട്ടത് സജീവ വരുമാനക്കാരാണ്. കോവിഡിനു ശേഷം ഇനിയെന്താണ് വരാനിരിക്കുന്നതെന്നു നമുക്കറിയുകയുമില്ല. എന്തും നേരിടാൻ തയ്യാറാവുന്നതിൻറ്റെ ഭാഗമായി നിഷ്ക്രിയ വരുമാനം ഉറപ്പാക്കുകയെന്നുള്ളത് ഒട്ടും വൈകിപ്പിക്കാൻ കഴിയുന്ന കാര്യമല്ല. നമ്മൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയം ആയിരിക്കുന്നു. ജീവിതകാലം മുഴുവൻ മടയരായി ജീവിക്കാമെന്ന് നമ്മൾ ആർക്കും വാക്കുകൊടുത്തിട്ടില്ലല്ലോ!

ഒട്ടും പരിചിതമല്ലാത്ത മേഘലകളിലേക്കുള്ള പെട്ടെന്നുള്ള ഈ പ്രവേശനം ഒരു പക്ഷേ നിങ്ങളിൽ ഭീതിയുണർത്തിയിട്ടുണ്ടാവും. ഒരു ബിസിനസ്സ് കെട്ടിപ്പടുക്കാൻ വലിയ തുക കണ്ടെത്തേണ്ടതായിവരില്ലേ? നഷ്ടം സംഭവിച്ചാൽ എന്തു ചെയ്യും? ന്യായമായും ഈ ചോദ്യങ്ങൾ നിങ്ങളുടെ മനസ്സിലുയരാം. ആ ഭീതി സ്വാഭാവികവുമാണ്.

ഈ വിഷയങ്ങളിൽ അനുഭവത്തിൻറ്റെ വെളിച്ചത്തിൽ നിങ്ങൾക്ക് ചില മാർഗ്ഗനിർദ്ദേശങ്ങൾ നല്കാൻ എനിക്കു കഴിയും. ഒരു നിക്ഷേപവുമില്ലാതെതന്നെ വലിയ ബിസിനസ്സ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്ത അനുഭവസ്ഥർ നമ്മുടെ നാട്ടിലുണ്ട്. അവരുടെ കഥകൾ ഞാൻ നിങ്ങളുമായി പങ്കുവെക്കാം. നമ്മുടെ രാജ്യത്തു ഇപ്പോൾ നിലവിലുള്ള പരിതസ്ഥിതിയിൽ കയ്യിൽ ഒരു സ്മാർട്ഫോൺ മാത്രമുള്ളവർക്കും നിഷ്ക്രിയ വരുമാനക്കാരായി മാറി തൻറ്റേയും ഉറ്റവരുടെയും ജീവിതസുരക്ഷ ഉറപ്പാക്കാൻ കഴിയും. ധാരാളം സാദ്ധ്യതകൾ നമ്മുടെ മുന്പിലുണ്ട്‌. നിരാശരാകേണ്ട ഒരാവശ്യവുമില്ല.

ഇപ്പോൾ വളർച്ചയുടെ പാതയിലുള്ള ബിസിനസ്സ് മേഖലകൾ ഏതൊക്കെയാണ്?

ഈ മഹാമാരിക്കാലത്തും താഴെപറയുന്ന മൂന്നു മേഖലകൾ വളർച്ചയുടെ പാതയിലാണ്.

1.       വെൽനസ്സ്

2.       ഇ-കോമേഴ്‌സ്

3.       ഡയറക്റ്റ് സെല്ലിംഗ്

മനുഷ്യർ മരുന്ന് കഴിക്കേണ്ട സ്ഥിതിയിൽ എത്തുന്നതിനു പകരം അവരുടെ ആരോഗ്യം സംരക്ഷിക്കേണ്ട പോഷകങ്ങൾ ഇക്കാലത്തെ ആഹാരത്തിൽനിന്നും കിട്ടാത്തതുകൊണ്ടു അവ ക്യാപ്സ്യൂൾ രൂപത്തിൽ തയ്യാറാക്കുക്കുന്നതാണ് സപ്പ്ളിമെൻറ്റ്സ്. കൂടാതെ ശുദ്ധജലം ലഭ്യമാക്കുന്ന വാട്ടർ പ്യൂരിഫൈയർ, ശ്വസിക്കുന്ന വായു ഉറപ്പാക്കുന്ന എയർ പ്യൂരിഫൈയർ, മിനറൽ വാട്ടർ മുതലായവ നിർമ്മിക്കുന്ന കമ്പനികളാണ് വെൽനസ്സ് വിഭാഗത്തിലുള്ളത്.

ആമസോൺ, ഫ്ളിപ് കാർട്ട്, ടാറ്റാ ക്ളിക്ക്, ജിയോ മാർട്ട് മുതലായവയാണ്‌ ഇ-കോമേഴ്‌സിനു ഉദാഹരണങ്ങൾ. ഓർക്കുക മഹാമാരിക്കാലത്തും ഇവയുടെ വിറ്റുവരവ് പലമടങ്ങു വർദ്ധിക്കുകയായിരുന്നു.

ഡയറക്റ്റ് സെല്ലിംഗ്

 ഡയറക്റ്റ് സെല്ലിംഗ് നമ്മുക്ക് അത്ര പരിചിതമായ മേഖലയല്ല. പക്ഷെ 1990 കൾ മുതൽതന്നെ നമ്മുടെ നാട്ടിൽ ഡയറക്റ്റ് സെല്ലിംഗ് നടക്കുന്നുണ്ടായിരുന്നു. വലിയ ബാക്ക്പാക്ക് ബാഗുമായി നമ്മുടെയൊക്കെ വീടുകളിൽ കയറിയിറങ്ങിയ സെയിൽസ് എക്സിക്യുട്ടീവുകളെ ഒരു പക്ഷെ മുതിർന്നവർ ഓർക്കുന്നുണ്ടാവും! കടകളിൽ കിട്ടുന്ന പാതിവിലയ്ക്കു സാധനങ്ങൾ തരാൻ അവർക്കെങ്ങിനെ കഴിഞ്ഞുവെന്ന് എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ? അതാണ് ഡയറക്റ്റ് സെല്ലിംങിൻറ്റെ പ്രത്യേകതയും വിജയരഹസ്യവും.



വ്യവസ്ഥാപിത കമ്പോളത്തിൽ ഉപഭോക്താവ് നൽകുന്ന വിലയുടെ 60% പലതട്ടുകളിലുള്ള വ്യാപാരികളുടെ ഒരു ശൃംഘലയിലും പരസ്യക്കമ്പനികൾക്കുമിടയിൽ വീതിക്കപ്പെടുന്നു. ഒരർത്ഥത്തിൽ ഉപഭോക്താക്കളെ ഇവരെല്ലാംകൂടി കൊള്ളയടിക്കുന്നു. എന്നാൽ ഡയറക്ട് സെല്ലിങ്ങിൽ ഉപഭോക്താവിന് ഒന്നുകിൽ 40 മുതൽ 50 ശതമാനം വിലക്കിഴിവിൽ സാധങ്ങൾ ലഭിക്കും അല്ലായെങ്കിൽ ഉൽപ്പാദകൻറ്റേയും ഉപഭോക്താവിൻറ്റേയും ഇടയ്ക്കുള്ള 60% വിലവ്യത്യാസം ഉപഭോക്താക്കളുടെ ഒരു ശൃംഘലക്കുള്ളിൽ വീതിക്കപ്പെടും. ഈ വ്യവസ്ഥ നെറ്റ്‌വര്ക്ക് മാർക്കറ്റിംഗ്, കോസ്യുമർ എംപവർമെൻറ്റ് എന്നൊക്കെ അറിയപ്പെടുന്നു.


2019-20 14000 കോടി രൂപാ മാത്രമായിരുന്നു ഇന്ത്യയിലെ ഡയറക്റ്റ് സെല്ലിങ് കമ്പനികളുടെ മൊത്തം വിറ്റുവരവ്. കേന്ദ്രസർക്കാരും KPMG യും FICCI യും സംയുക്തമായി നടത്തിയ പഠനങ്ങളിൽ 2025 ൽ ഡയറക്റ്റ് സെല്ലിങ് കമ്പനികൾ 64500 കോടി രൂപയുടെ വിറ്റുവരവ് നേടുമെന്ന് കണക്കാക്കപ്പെടുന്നു. അതായത് വരും വർഷങ്ങളിൽ ഈ മേഘല അഭൂതപൂർവ്വമായ വളർച്ച കൈവരിക്കും.

ഈ മേഖലയിൽ വലിയ വളർച്ച കൈവരിക്കുന്നുണ്ടെന്നു മനസ്സിലാക്കി പല കമ്പനികളും പുതിയതായി രംഗത്തു വരുന്നുണ്ട്. അവയെല്ലാം സദുദ്ദേശത്തോടെയാണെന്നു കരുതുവാൻ പ്രയാസമുണ്ട്. അതുകൊണ്ടു ഒരു ഡയറക്ട് സെല്ലിംഗ് കമ്പനി തെരഞ്ഞെടുക്കുമ്പോൾ വലിയ സൂക്ഷ്മത പുലർത്തേണ്ടിയിരിക്കുന്നു. എങ്ങിനെ ഒരു നല്ല ഡയറക്ട് സെല്ലിംഗ് കമ്പനിയെ കണ്ടെത്താം വീട്ടിലിരുന്നുകൊണ്ടുതന്നെ എങ്ങിനെ വെൽനസ്സ്, ഇ-കോമേഴ്‌സ്, ഡയറക്റ്റ് സെല്ലിങ് ബിസിനസ്സുകൾ നിക്ഷേപമില്ലാതെതന്നെ നടത്താമെന്നുള്ള വിഷയങ്ങൾ ഉടനെത്തന്നെ ഒരു സൗജന്യ വെബ്ബിനാറിൽ ചർച്ചചെയ്യുന്നതാണ്. താല്പര്യമുള്ള പക്ഷം പങ്കെടുക്കുക.

വെബ്ബിനാറിൽ പങ്കെടുക്കുവാൻ രെജിസ്റ്റർ ചെയ്യുക

എൻറ്റെ ടീമിൽ അംഗമായി താങ്കളുടെ വെസ്റ്റീജ് ബിസിനസ്സ് ആരംഭിക്കൂ 

Comments